ഷാര്‍ജ്ജയിലെ ആ പിറന്നാള്‍ ആശംസയ്ക്ക് സച്ചിന് ആര്‍പ്പുവിളിയും എനിക്ക് കൂവലുമായിരുന്നു കിട്ടിയത്

ഷാര്‍ജ്ജയിലെ 1998ല്‍ സച്ചിന്‍ കത്തിക്കയറിയ മത്സരത്തില്‍ സച്ചിനൊപ്പം തന്നെ ജന്മദിനം പങ്കുവെച്ച മറ്റൊരു താരം കൂടിയുണ്ടായിരുന്നു. ഓസ്ട്രേലിയയ്ക്കാരന്‍ ഡാമിയന്‍ ഫ്ലെമിംഗ് ആണ് സച്ചിനൊപ്പം ജന്മദിനം പങ്കുവെച്ച മറ്റൊരു താരം. അന്ന് സച്ചിന്‍ സംഹാര താണ്ഡവമാടിയ മത്സരത്തിലെ തനിക്ക് നേരിടേണ്ടി വന്ന അനുഭവം ഫ്ലെമിംഗ് ഓര്‍ത്തെടുത്തു പറഞ്ഞു.

ഇന്നിംഗ്സ് പുരോഗമിക്കവേ സച്ചിന് 25ാം ജന്മദിനാശംസകള്‍ അറിയിച്ച് കൊണ്ടുള്ള ആശംസ സന്ദേശം തെളിഞ്ഞപ്പോള്‍ ഗ്രൗണ്ടില്‍ നിന്ന് വലിയൊരു ആരവം ആണുയര്‍ന്നത്. അതില്‍ നിന്ന് പ്രഛോദനം ഉള്‍ക്കൊണ്ടെന്ന പോലെ സച്ചിന്‍ അവിടെ നിന്ന് അടിച്ച് തകര്‍ക്കുവാന്‍ തുടങ്ങി. കൂടുതല്‍ നിയന്ത്രണം ഏറ്റെടുത്ത സച്ചിന്‍ തന്റെ ശതകം നേടിയപ്പോള്‍ നേരത്തെ ഉള്ളതിനെക്കാള്‍ വലിയ ശബ്ദത്തിലുള്ള ആരവം ആണുയര്‍ന്നത്.

അതിന് ശേഷം മത്സരം ഓസ്ട്രേലിയയുടെ പക്ഷത്ത് നിന്നകലുവാന്‍ തുടങ്ങി. പിന്നീട് തോല്‍വിയോട് അടുക്കാറായപ്പോള്‍ തനിക്കുള്ള ആശംസ സ്ക്രീനില്‍ തെളിഞ്ഞുവെന്നും ഏകദേശം പതിനയ്യായിരത്തിന് മേലുള്ള ആളുകള്‍ തന്നെ കൂകി വിളിക്കുവാനായി ഒരുമിച്ച് കൂടിയെന്നും ഫ്ലെമിംഗ് പറഞ്ഞു.

Exit mobile version