Site icon Fanport

വാൻ പേഴ്സി തന്റെ പഴയ ക്ലബിലേക്ക് മടങ്ങിയെത്തുന്നു

റോബിൻ വാൻ പേഴ്സി അവസാന തന്റെ ആദ്യ കാല ക്ലബായ ഫെയനൂർഡിലേക്ക് മടങ്ങാൻ തീരുമാനിച്ചു. അടുത്ത ആഴ്ചയോടെ ഫ്രീ ട്രാൻസ്ഫറിൽ റോബിൻ വാൻ പേഴ്സി ഡച്ച് മണ്ണിൽ തിരിച്ചെത്തും. 14 വർഷങ്ങൾക്ക് ശേഷമാണ് ഈ ഡച്ച് സൂപ്പർ സ്ട്രൈക്കർ ഫെയനൂർഡിലേക്ക് മടങ്ങി എത്തുന്നത്.

2001 മുതൽ 2004വരെ‌ ഫെയനൂർഡ് താരമായിരുന്നു വാൻ പേഴ്സി. ഫെയനൂർഡിനു വേണ്ടി 78 മത്സരങ്ങൾ കളിച്ചിട്ടുണ്ട് ആ കാലയളവിൽ. 22 ഗോളുകളും നേടിയിട്ടുണ്ട്. പിന്നീടാണ് ആഴ്സണലിലും മാഞ്ചസ്റ്റർ യുണൈറ്റഡിലും എത്തിയത്. തുർക്കി ക്ലബായ ഫെനബാചിയിൽ ആയിരുന്നു വാൻ പേഴ്സി ഇപ്പോൾ കളിച്ചു വന്നിരുന്നത്.

ഡച്ച് ലീഗിൽ ഇപ്പോൾ അഞ്ചാം സ്ഥാനത്തുള്ള ഫെയനൂഡിന് വാൻ പേഴ്സിയുടെ വരവ് കരുത്താകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version