നോക്കൗട്ടിലെ ആദ്യ സ്ഥാനങ്ങൾ ഉറപ്പിച്ച് ഉറുഗ്വേ, റഷ്യ, കണ്ണീരോടെ സൗദിയും ഈജിപ്തും പുറത്ത്

- Advertisement -

റഷ്യൻ ലോകകപ്പിലെ പ്രീക്വാർട്ടർ ഉറപ്പിക്കുന്ന ആദ്യ രണ്ടു ടീമുകളായി ഉറുഗ്വേയും റഷ്യയും. ഗ്രൂപ്പ് എയിൽ ഇന്ന് നടന്ന മത്സരത്തിൽ ഉറുഗ്വേ സൗദി അറേബ്യയെ പരാജയപ്പെടുത്തിയതോടെയാണ് ആര് നോക്കൗട്ട് റൗണ്ടിൽ എത്തുമെന്ന് തീരുമാനമായത്. ഗ്രൂപ്പ് എയിൽ ഇനിയും ഒരു റൗണ്ട് മത്സരങ്ങൾ അവശേഷിക്കെയാണ് ഉറുഗ്വേയും റഷ്യയും അടുത്ത റൗണ്ട് ഉറപ്പിച്ചത്.

ഗ്രൂപ്പിൽ ഇതുവരെ നടന്ന രണ്ട് മത്സരങ്ങളും റഷ്യയും ഉറുഗ്വേയും ജയിച്ചിരുന്നു. റഷ്യ 5-0 എന്ന സ്കോറിന് സൗദിയേയും, 3-1 സ്കോറിന് ഈജിപ്തിനേയും തോൽപ്പിച്ചപ്പോൾ, ഉറുഗ്വേ 1-0 എന്ന സ്കോറിനാണ് സൗദിക്കെതിരെയും ഈജിപ്തിനെതിരെയും വിജയിച്ചത്. ഇനി ഗ്രൂപ്പ് എയിൽ അവശേഷിക്കുന്ന പോരാട്ടം ആര് ഗ്രൂപ്പ് ചാമ്പ്യന്മാരാകും എന്നതിനാകും. നോക്കൗട്ടിൽ ഗ്രൂപ്പ് ബിയിലെ ആദ്യ രണ്ട് സ്ഥാനക്കാരെയാണ് ഗ്രൂപ്പ് എയിൽ നിന്ന് യോഗ്യത നേടുന്നവർ നേരിടേണ്ടി വരിക. സ്പെയിൻ, പോർച്ചുഗൽ, ഇറാൻ എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയിൽ ഇപ്പോൾ നോക്കൗട്ട് യോഗ്യതയ്ക്കായി പൊരുതുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement