റഷ്യയിലെ ആദ്യ ചുവപ്പ് കാർഡ് കൊളംബിയക്ക്, അതും നാണക്കേടിന്റെ റെക്കോർഡോടെ

- Advertisement -

റഷ്യയിൽ ഇതുവരെ ചുവപ്പ് കാർഡ് പിറന്നില്ലല്ലോ എന്ന സങ്കടം ഫുട്ബോൾ ആരാധകർക്ക് തീർന്നു. 14 മത്സരങ്ങൾക്ക് ശേഷമാണ് ഈ ലോകകപ്പിൽ ഒരു ചുവപ്പ് കാർഡ് പിറക്കുന്നത്. കൊളംബിയയുടെ താരം കാർലോസ് സാഞ്ചേസാണ് ചുവപ്പ് കാർഡ് വാങ്ങി കളം വിട്ടത്‌. തുറന്ന ഗോൾപോസ്റ്റിലേക്കുള്ള ജപ്പാന്റെ ഒരു ഗോൾശ്രമം കൈ കോണ്ട് തടഞ്ഞതാണ് സാഞ്ചേസിന്റെ റെഡ് കാർഡിൽ അവസാനിച്ചത്. ചുവപ്പ് കാർഡും ഒപ്പം പെനാൾട്ടിയും ഇതിന് പിഴയായി കിട്ടി.

ആ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് കഗാവ ജപ്പാനെ മുന്നിൽ എത്തിക്കുകയും ചെയ്തു. സാഞ്ചേസിന്റെ ചുവപ്പ് കാർഡ് കളി 2 മിനുട്ട് 56 സെക്കൻഡ് മാത്രം ആയപ്പോഴാണ് പിറന്നത്. ഇത് ലോകകപ്പ് ചരിത്രത്തിലെ റെക്കോർഡാണ്. ഏറ്റവും വേഗത കൂടിയ രണ്ടാമത്തെ റെഡ് കാർഡാണിത്. 1986 ലോകകപ്പിൽ ഉറുഗ്വേയുടെ ആൽബർട്ടോ ബാറ്റിസ്റ്റ 56ആം സെക്കൻഡിൽ നേടിയ ചുവപ്പ് കാർഡാണ് ലോകകപ്പ് ഫുട്ബോളിലെ ഏറ്റവും വേഗതയേറിയ ചുവപ്പ് കാർഡ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement