റുമ്മാന്‍ റയീസിനു പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും

- Advertisement -

റുമ്മാന്‍ റയീസ് ഈ വര്‍ഷത്തെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കില്ല എന്ന് ഉറപ്പായി. കഴിഞ്ഞ മാസം ക്വേറ്റ ഗ്ലാഡിയേറ്റേര്‍സിനെതിരെയുള്ള മത്സരത്തിനിടെ പരിക്കേറ്റ താരം സീസണ്‍ അവസാനത്തില്‍ തിരിച്ചുവരുമെന്നാണ് കരുതിയിരുന്നത്. പ്ലേ ഓഫുകളിലേക്ക് കടന്ന ഇസ്ലാമാബാദ് യുണൈറ്റഡിനു താരത്തിന്റെ സേവനം അവസാന ഘട്ടത്തില്‍ ലഭിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും ഏറ്റവും പുതിയ വിവര പ്രകാരം ഈ സീസണ്‍ താരത്തിനു പൂര്‍ണ്ണമായും നഷ്ടമാകുമെന്നാണ് അറിയുന്നത്.

താരം ഇനി നാട്ടിലേക്ക് മടങ്ങി റീഹാബിലേഷന്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് അറിയുന്നത്. ഇതുവരെ ടീമിനൊപ്പം തുടരുകയായിരുന്നു റയീസ് നാട്ടിലേക്ക് മടങ്ങിപ്പോയി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement