റൂഡിഗർ ഇനി റയലിന്റെ താരം, ഔദ്യോഗിക പ്രഖ്യാപനം വന്നു

റൂദിഗറിന്റെ റയൽ മാഡ്രിഡിലേക്കുള്ള നീക്കം അവസാനം ഔദ്യോഗികമായി. ഇന്ന് റയൽ മാഡ്രിഡ് താരം റയലിൽ കരാർ ഒപ്പുവെച്ചതായി സ്ഥിരീകരിച്ചു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ചെൽസിയുടെ താരമായിരുന്ന അന്റോണിയോ റൂദിഗർ ഫ്രീ ഏജന്റായാണ് റയൽ മാഡ്രിഡിലേക്ക് എത്തുന്നത്‌. 2026വരെയുള്ള കരാറാണ് റൂദിഗർ മ് ഒപ്പുവെച്ചത്‌.

ഫ്രീ ഏജന്റായ താരത്തിനായി നിരവധി ക്ലബുകൾ രംഗത്ത് ഉണ്ടായിരുന്നു എങ്കിലും റൂദിഗർ റയലിന്റെ ഓഫർ സ്വീകരിക്കുക ആയിരുന്നു. 2017 മുതൽ ചെൽസി ടീമിൽ റൂദിഗർ ഉണ്ട്. അവസാന രണ്ട് സീസണുകൾ ഗംഭീര പ്രകടനം തന്നെ കാഴ്ചവെക്കാൻ അദ്ദേഹത്തിനായി. 29കാരനായ താരം മുമ്പ് റോമയ്ക്ക് ആയും സ്റ്റുറ്റ്ഗർടിനായും കളിച്ചിട്ടുണ്ട്. ജർമ്മൻ ദേശീയ ടീമിനായി 50ൽ അധികം മത്സരങ്ങളും റൂദിഗർ കളിച്ചിട്ടുണ്ട്.

Exit mobile version