Site icon Fanport

നൊവാക് ജ്യോക്കോവിച്ചിനെ തോൽപ്പിച്ചു സെർബിയൻ ഓപ്പൺ കിരീടം നേടി ആന്ദ്ര റൂബ്ലേവ്

എ.ടി.പി 500 മാസ്റ്റേഴ്സ് ആയ സെർബിയൻ ഓപ്പണിൽ കിരീടം നേടി റഷ്യയുടെ രണ്ടാം സീഡ് ആന്ദ്ര റൂബ്ലേവ്. ഫൈനലിൽ ലോക ഒന്നാം നമ്പർ നൊവാക് ജ്യോക്കോവിച്ചിനെയാണ് റൂബ്ലേവ് തോൽപ്പിച്ചത്. കരിയറിൽ ആദ്യമായാണ് റൂബ്ലേവ് ജ്യോക്കോവിച്ചിനെ തോൽപ്പിക്കുന്നത്. കരിയറിലെ പതിനൊന്നാം കിരീടവും ഈ സീസണിലെ മൂന്നാം കിരീടവും ആണ് റൂബ്ലേവിനു ഇത്.

20220424 224550

മത്സരത്തിൽ ആദ്യ സെറ്റ് 6-2 നു നേടിയ റഷ്യൻ താരം സെർബിയൻ താരത്തിന് കനത്ത മുന്നറിയിപ്പ് തന്നെ നൽകി. എന്നാൽ രണ്ടാം സെറ്റ് ടൈബ്രേക്കറിലൂടെ നേടിയ ജ്യോക്കോവിച്ച് തിരിച്ചു വരവ് ജയം ഒരിക്കൽ കൂടി ആവർത്തിക്കാൻ ഒരുങ്ങി. എന്നാൽ മൂന്നാം സെറ്റിൽ 6-0 ജയം കണ്ട റൂബ്ലേവ് ഒരു ഗെയിം പോലും ലോക ഒന്നാം നമ്പറിന് നൽകിയില്ല. മത്സരത്തിൽ ഒരൊറ്റ തവണ മാത്രം ബ്രൈക്ക് വഴങ്ങിയ റൂബ്ലേവ് 6 തവണയാണ് ജ്യോക്കോവിച്ചിനെ ബ്രൈക്ക് ചെയ്തത്.

Exit mobile version