Site icon Fanport

കരിയറിലെ ആദ്യ മാസ്റ്റേഴ്സ് കിരീടം ഉയർത്തി ആന്ദ്ര റൂബ്ലേവ്

മോണ്ടെ കാർലോ എ.ടി.പി 1000 മാസ്റ്റേഴ്സ് കിരീടം ഉയർത്തി റഷ്യൻ താരം ആന്ദ്ര റൂബ്ലേവ്. കരിയറിൽ ഇത് ആദ്യമായാണ് റൂബ്ലേവ് മാസ്റ്റേഴ്സ് കിരീടം നേടുന്നത്. അഞ്ചാം സീഡ് ആയ റൂബ്ലേവ് ഫൈനലിൽ ആറാം സീഡ് ആയ ഹോൾഗർ റൂണെയെ മൂന്നു സെറ്റ് പോരാട്ടത്തിൽ മറികടക്കുക ആയിരുന്നു.

ആന്ദ്ര റൂബ്ലേവ്

ആദ്യ സെറ്റ് 7-5 നു കൈവിട്ട ശേഷം തിരിച്ചു വന്നാണ് റൂബ്ലേവ് മത്സരം ജയിച്ചത്. രണ്ടാം സെറ്റ് 6-2 നും മൂന്നാം സെറ്റ് നിർണായക ബ്രൈക്ക് അവസാനം കണ്ടത്തി 7-5 നും റൂബ്ലേവ് നേടി. മത്സരത്തിൽ 4 തവണ ബ്രൈക്ക് വഴങ്ങിയ റൂബ്ലേവ് 6 തവണയാണ് എതിരാളിയുടെ സർവീസ് ബ്രൈക്ക് ചെയ്തത്. മാസ്റ്റേഴ്സ് കിരീട നേട്ടം ഫ്രഞ്ച് ഓപ്പണിൽ കൂടുതൽ മികവോടെ പൊരുതാൻ റൂബ്ലേവിനു സഹായമാവും.

Exit mobile version