Site icon Fanport

റൂണിക്ക് ഡാർബിയിൽ ഗംഭീര അരങ്ങേറ്റം

ഇംഗ്ലണ്ടിലേക്ക് തിരികെ എത്തിയ വെയ്ൻ റൂണിക്ക് ഇംഗ്ലണ്ടിൽ ഗംഭീര അരങ്ങേറ്റം. ഡെർബി കൗണ്ടിയുടെ വിജയത്തിൽ നിർണായല പങ്കുവെക്കാൻ അരങ്ങേറ്റത്തിൽ തന്നെ റൂണിക്ക് ആയി. ഇന്നലെ നടന്ന മത്സരത്തിൽ ബാർൻസ്ലിയെ ആയിരുന്നു ഡാർബി നേരിട്ടത്. ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയം ഡാർബി സ്വന്തമാക്കി. രണ്ട് ഡാർബി ഗോളിലും റൂണിക്ക് നിർണായക പങ്കുണ്ടായിരുന്നു.

മാരിയോട് നേടിയ ആദ്യ ഗോളിന് അവസരൻ ഒരുക്കിയത് റൂണി ആയിരുന്നു. വാഗോൺ നേടിയ രണ്ടാം ഗോളിന് തുടക്കമിട്ടത് റൂണിയുടെ ഒരു ഗംഭീര പാസുമായിരുന്നു. ഈ സീസണിൽ ആദ്യമായാണ് ഡെർബി രണ്ട് മത്സരങ്ങൾ തുടർച്ചയായി വിജയിക്കുന്നത്. പക്ഷെ ഇപ്പോഴും 17ആം സ്ഥാനത്താണ് ഡെർബി ഉള്ളത്. 18 മാസത്തെ കരാറിലാണ് വെയ്ൻ റൂണി ഡെർബിയിൽ എത്തിയിരിക്കുന്നത്.

Exit mobile version