ഇംഗ്ലീഷ് ലീഗിലെ 500ആം മത്സരം ഗോളുമായി ആഘോഷിച്ച് വെയ്ൻ റൂണി

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം വെയ്ൻ റൂണി ഇംഗ്ലീഷ് ലീഗിൽ 500 മത്സരങ്ങൾ പൂർത്തിയാക്കി. ഇന്നലെ ചാമ്പ്യൻഷിപ്പിൽ ഡെർബി കൗണ്ടിക്ക് വേണ്ടി ഇറങ്ങിയതോടെയാണ് റൂണി 500 ലീഗ് മത്സരങ്ങളിൽ എത്തിയത്. ഇന്നലെ ഫുൾഹാമിനെതിരെ ഇറങ്ങിയ റൂണി ഒരു പനേക പെനാൾട്ടിയിലൂടെ ഗോളും നേടിയാണ് തന്റെ അഞ്ഞൂറാം ഇംഗ്ലീഷ് ലീഗ് മത്സരം ആഘോഷിച്ചത്.

മാഞ്ചസ്റ്റർ യുണൈറ്റഡ്, എവർട്ടൺ എന്നീ ക്ലബുകളിലാണ് ഡെർബി കൗണ്ടിയെ കൂടാതെ റൂണി കളിച്ചിട്ടുള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം 393 മത്സരങ്ങളും എവർട്ടണൊപ്പം 98 ലീഗ് മത്സരങ്ങളും റൂണി കളിച്ചു. ഇന്നലെ ഡെർബി കൗണ്ടിക്ക് ആയുള്ള റൂണിയുടെ ഒമ്പതാം ലീഗ് മത്സരമായിരുന്നു. 500 ലീഗ് മത്സരങ്ങളിൽ നിന്നായി 210 ഗോളുകളും 105 അസിസ്റ്റും റൂണി നേടിയിട്ടുണ്ട്. ഒപ്പം മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം അഞ്ച് പ്രീമിയർ ലീഗ് കിരീടങ്ങളും മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ നേടിയിട്ടുണ്ട്.

Exit mobile version