Site icon Fanport

ഷ്വൈൻസ്റ്റയ്ഗറിന്റെ റെക്കോർഡിനൊപ്പമെത്തി റൊണാൾഡോ

ഏറ്റവും കൂടുതൽ ലോകകപ് – യൂറോ കപ്പ് മത്സരങ്ങൾ കളിച്ച താരം എന്ന മുൻ ജർമ്മൻ താരം ബാസ്റ്റ്യൻ ഷ്വൈൻസ്റ്റയ്ഗറിന്റെ റെക്കോർഡിന് ഓപ്പമെത്തി പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്നലെ നടന്ന ഉറുഗ്വേക്കെതിരായ മത്സരത്തോടെയാണ് ഷ്വൈൻസ്റ്റയ്ഗറിന്റെ 38 മത്സരങ്ങൾ (ലോകകപ് + യൂറോ കപ്പ്) എന്ന റെക്കോർഡിനൊപ്പം റൊണാൾഡോയും എത്തിയത്.

2004 യൂറോയിൽ ആയിരുന്നു റൊണാൾഡോയുടെ അരങ്ങേറ്റം. തുടർന്നു 2006 ലോകകപ്പ്, 2008 യൂറോ കപ്പ്, 2010 ലോകകപ്പ്, 2012 യൂറോ കപ്പ്, 2014 ലോകകപ്പ്, 2016 യൂറോ കപ്പ് എന്നിവയിലും റൊണാൾഡോ പങ്കെടുത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version