Site icon Fanport

റൊണാൾഡോയ്ക്കും മെസ്സിക്കും ബാലൻ ഡി ഓർ ലഭിക്കില്ല എന്ന് മൗറീനോ

ബാലൻ ഡി ഓർ ഇത്തവണ സൂപ്പർ താരങ്ങളായ മെസ്സിക്കും റൊണാൾഡോയ്ക്കും ലഭിക്കില്ല എന്ന് ജോസെ മൗറീനോ. ഇരു താരങ്ങൾക്കും മികച്ച സീസൺ ഒക്കെ ആണെങ്കിലും കിരീടങ്ങൾ പ്രശ്നമാണെന്ന് ജോസെ പറയുന്നു. യുവന്റസ് ചാമ്പ്യൻസ് ലീഗിൽ മുന്നേറാത്തതാണ് റൊണാൾഡോയുടെ പ്രശ്നം. മെസ്സിക്ക് ബാഴ്സലോണ സെമിയിൽ പുറത്തായതും. ജോസെ പറഞ്ഞു.

ഫുട്ബോളിൽ എപ്പോഴും പ്രധാന മത്സരങ്ങൾ വിജയിക്കുക എന്നതാണ് കാര്യം. അതിനു സാധിക്കാത്തതാണ് പ്രശ്നം. ജോസെ പറഞ്ഞു. വാൻ ഡൈക്, സലാ പോലുള്ള താരങ്ങൾക്ക് ബാലം ഡി ഓറിന് സാധ്യത ഉണ്ട് എന്നും ജോസെ പറഞ്ഞു. സലാ ഇപ്പോൾ ചാമ്പ്യൻസ് ലീഗ് കിരീടം നേടി. ഇനി ആഫ്രിക്കൻ നാഷൺസ് കപ്പ് വരാനുണ്ട്. അതും ഈജിപ്തിൽ വെച്ച് തന്നെ. ആ കിരീടം സ്വന്തമാക്കിയാൽ സലായ്ക്ക് വലിയ സാധ്യത തന്നെ ഉണ്ടെന്ന് ജോസെ പറഞ്ഞു.

Exit mobile version