Picsart 22 10 20 23 40 18 728

റൊണാൾഡോയ്ക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിലക്ക്

ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിലക്കി. ചെൽസിക്ക് എതിരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കില്ല. ഇന്നലെ നടന്ന സ്പർസിനെതിരായ മത്സരത്തിനവസാനം കളി പൂർത്തിയാകാൻ നിക്കാതെ റൊണാൾഡോ കളം വിട്ടിരുന്നു. തനിക്ക് അവസരം ലഭിക്കാാത്തതിൽ നിരാശനായാണ് റൊണാൾഡോ കളം വിട്ടത്. റൊണാൾഡോയുടെ ഈ നടപടി ഏറെ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു.

ഇതിനു പിന്നാലെയാണ് ക്ലബ് താരത്തെ വിലക്കിയത്. ചെൽസിക്ക് എതിരായ മത്സരത്തിൽ റൊണാൾഡോ സ്ക്വാഡിനൊപ്പം ഉണ്ടാകില്ല എന്ന് ക്ലബ് അറിയിച്ചു. ഒരാഴ്ചയോളം റൊണാൾഡോ ടീമിന്റെ ഫസ്റ്റ് ടീമിനൊപ്പം പരിശീലനവും നടത്തില്ല. ക്രിസ്റ്റ്യാനോ എത്ര കാലം ടീമിനൊപ്പം ഉണ്ടാകില്ല എന്ന് വ്യക്തമല്ല. നേരത്തെ തന്നെ ക്ലബ് വിടാൻ ശ്രമിച്ച റൊണാൾഡോയുടെ യുണൈറ്റഡ് കരിയർ അവസാനിക്കാൻ പോകുന്നതിന്റെ സൂചനയാണ് ഇത്. താരത്തെ യുണൈറ്റഡ് ജനുവരിയിൽ ഫ്രീ ഏജന്റായി ക്ലബ് വിടാൻ അനുവദിച്ചേക്കും.

Exit mobile version