Site icon Fanport

റൊണാൾഡോ റയൽ വിട്ടതിൽ അത്ഭുതം എന്ന് മെസ്സി

ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടത് തന്നെ അത്ഭുതപ്പെടുത്തി എന്ന് ബാഴ്സലോണ താരം മെസ്സി. യുവന്റസ് വലിയ ക്ലബാണെങ്കിൽ പോലും റൊണാൾഡോ റയൽ മാഡ്രിഡ് വിടുമെന്ന് കരുതിയില്ലാ എന്ന് മെസ്സി അഭിപ്രായപ്പെട്ടു. ലോകത്തെ മികച്ച താരങ്ങളിൽ ഒന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നതിനാൽ തന്നെ റൊണാൾഡോയുടെ വിടവ് റയലിന്റെ ശക്തി കുറയ്ക്കും എന്ന് മെസ്സി ആവർത്തിച്ചു.

റൊണാൾഡോ യുവന്റസിൽ എത്തുന്നത് യുവന്റസിന്റെ ശക്തി കൂട്ടും എന്നും റൊണാൾഡോയുടെ സൈനിംഗ് യുവന്റസിനെ ചാമ്പ്യൻസ് ലീഗിലെ ഫേവറിറ്റ്സ് ആക്കി മാറ്റുന്ന്യ് എന്നും മെസ്സി പറഞ്ഞു.

Exit mobile version