Site icon Fanport

ഇന്ന് കണ്ണീരില്ല, രക്ഷകനായി മാറി റൊണാൾഡോ!! യുവന്റസിന് വീണ്ടും വിജയം

നാല് ദിവസം മുമ്പ് യുവന്റസ് ജേഴ്സിയിൽ കരഞ്ഞു കൊണ്ട് കളം വിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് ചിരിയോടെ ആണ് കളം വിട്ടത്. ഇന്ന് എവേ മത്സരത്തിൽ ഫ്രോസിനേനിയെ നേരിട്ട യുവന്റസ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. കളിയുടെ ആദ്യ 80 മിനുട്ടിലും ഗോൾ കണ്ടെത്താൻ കഴിയാതെ യുവന്റസ് ഗ്രൗണ്ടിൽ കഷ്ടപ്പെടുമ്പോൾ ആയിരുന്നു റൊണാൾഡോ രക്ഷകനായെത്തിയത്. 81ആം മിനുട്ടിൽ ആയിരുന്നു ക്രിസ്റ്റ്യാനോ കളിയിലെ ആദ്യ ഗോൾ നേടിയത്.

ഫ്രോസിനേനിയുടെ ഡിഫൻസ് അതിശക്തമായി നിന്നതും യുവന്റസിന്റെ അറ്റാക്കിംഗ് നിരയ്ക്ക് ഇടയ്ക്ക് പിഴച്ചതുമാണ് കളിയിലെ ആദ്യ ഗോളിന് 81 മിനുട്ടിന്റെ സമയം എടുത്തത്. ക്ലോസ് റേഞ്ചിൽ നിന്ന് ഒരു ഇടംകാലൻ ഷോട്ട് വഴി ആണ് റൊണാൾഡോ ഗോൾവല കുലുക്കിയത്. റൊണാൾഡോയുടെ യുവന്റസിനായുള്ള മൂന്നാം ഗോളായിരുന്നു ഇത്. കളിയുടെ അവസാന നിമിഷത്തിൽ ബെർണാഡസ്കിയുടെ ഗോളിൽ യുവന്റസ് മൂന്ന് പോയന്റ് ഉറപ്പിച്ചു.

ജയത്തോടെ അഞ്ച് മത്സരങ്ങളിൽ അഞ്ച് വിജയവുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കികയാണ് യുവന്റസ്.

Exit mobile version