
നാല് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന നാലാമത്തെ താരമായി മാറി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സ്പെയിനിനെതിരെ തന്നെ പെനാള്‍ട്ടി ബോക്സില്‍ വീഴ്ത്തിയതിനു ലഭിച്ച പെനാള്‍ട്ടി ഗോളാക്കി മാറ്റിയാണ് മത്സരത്തിന്റെ നാലാം മിനുട്ടില്‍ പോര്ച്യുഗലിനെ റൊണാള്‍ഡോ മുന്നിലെത്തിച്ചത്. 2006 ലോകകപ്പ് മുതല്‍ തുടര്‍ച്ചയായ നാല് ലോകകപ്പിലും റൊണാള്‍ഡോ ഗോള്‍ നേടിയിട്ടുണ്ട്.
ജര്‍മ്മനിയുടെ മിറോസ്ലാവ് ക്ലോസ്, ഉവേ സീലേര്, ബ്രസിലീന്റെ പെലേ എന്നിവരാണ് ഈ നേട്ടം മുമ്പ് സ്വന്തമാക്കിയ താരങ്ങള്‍.
തുടര്‍ച്ചയായി എട്ട് പ്രധാന ടൂര്‍ണ്ണമെന്റുകളില്‍ ഗോള്‍ നേടുന്ന ഫുട്ബോള്‍ ചരിത്രത്തിലെ ആദ്യ താരവുമാകുവാന് പോര്‍ച്യുഗല്‍ ഇതിഹാസത്തിനായി. ലോകകപ്പ്, യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പുകള്‍, കോപ്പ അമേരിക്ക എന്നീ ടൂര്‍ണ്ണമെന്റുകളില്‍ സിആര്‍7 ഗോള്‍ നേടിക്കഴിഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
