Picsart 23 01 23 15 42 17 384

“റൊണാൾഡോ ഉണ്ടെങ്കിലും സൗദി ലീഗ് കിരീടം നേടുക എളുപ്പമല്ല”

ഫുട്ബോൾ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയെങ്കിലും സൗദി ലീഗ് കിരീടം നേടുക എന്നത് ടീമിന് ഇപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് അൽ-നാസർ കോച്ച് ഗാർസിയ സമ്മതിച്ചു. “റൊണാൾഡോയുടെ സാന്നിധ്യമുണ്ടെങ്കിൽപ്പോലും, എതിരാളികളുടെ കരുത്ത് കാരണം സൗദി ലീഗ് നേടുന്നത് എളുപ്പമല്ല” എന്ന് ഗാർസിയ ഇന്നലെ റൊണാൾഡോയുടെ അരങ്ങേറ്റ മത്സരത്തിനു ശേഷം പറഞ്ഞു.

മുമ്പ് പാരീസ് സെന്റ് ജെർമെയ്‌നിനെതിരായ എക്‌സിബിഷൻ മത്സരത്തിൽ റൊണാൾഡോ പങ്കെടുത്തിരുന്നത് കൊണ്ട് തന്നെ ഇന്നലത്ത്ർ മത്സരത്തിന് മുമ്പ് വേണ്ടത്ര വിശ്രമം റൊണാൾഡോക്ക് ലഭിച്ചില്ല എന്നും കോച്ച് പരാമർശിച്ചു. എന്നിരുന്നാലും, ടീമിലെ റൊണാൾഡോയുടെ സാന്നിധ്യം നല്ല സ്വാധീനം ഉണ്ടാക്കുന്നുണ്ടെന്ന് ഗാർസിയ എടുത്തുപറഞ്ഞു.

ഇന്ന് ഞങ്ങൾ അവനുവേണ്ടി അവസരങ്ങൾ സൃഷ്ടിച്ചു റൊണാൾഡോയുടെ സാന്നിധ്യം ഡിഫൻഡർമാരുടെ ശ്രദ്ധ തിരിക്കാൻ സഹായിച്ചെന്നും ഇത് ടീമിന് ഒരു ഗോളിന് വഴിയൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു. മൊത്തത്തിൽ, റൊണാൾഡോ ടീമിന് വലിയ സമ്പത്തായിരിക്കുമെന്ന് ഗാർസിയ വിശ്വസിക്കുന്നു.

Exit mobile version