Site icon Fanport

തുടർച്ചയായ പത്താം മത്സരത്തിലും ഗോൾ, റെക്കോർഡിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ

തുടർച്ചയായ പത്താം സീരി എ മത്സരത്തിലും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഗോൾ. ഇന്ന് ലീഗിൽ ഹെല്ലാസ് വെറോണയ്ക്ക് എതിരെ ആണ് ക്രിസ്റ്റ്യാനോ ഇന്ന് ഗോൾ കണ്ടെത്തിയത്. ഇന്നത്തെ ഗോളോടെ റൊണാൾഡോ യുവന്റസിനായി തുടർച്ചയായി 10 ലീഗ് മത്സരങ്ങളിൽ ഗോളടിക്കുന്ന ആദ്യ താരമായി മാറി. അവസാന 10 ലീഗ് മത്സരങ്ങളിൽ നിന്നായി 15 ഗോളുകളാണ് യുവന്റസ് താരം നേടിയത്. കഴിഞ്ഞ മത്സരത്തിലെ ഗോളോടെ 9 കളികളിൽ തുടർച്ചയായി ഗോളടിച്ച ട്രെസെഗയുടെ റെക്കോർഡിനൊപ്പം റൊണാൾഡോ എത്തിയിരുന്നു.

ഇനി രണ്ട് ലീഗ് മത്സരങ്ങളിൽ കൂടെ ഗോളടിച്ചാൽ ഇറ്റാലിയൻ ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ തുടർച്ചയായി ഗോളടിച്ച താരമായും റൊണാൾഡോയ്ക്ക് മാറാം. 11 മത്സരങ്ങളിൽ തുടർച്ചയായി ഗോളടിച്ച ബാറ്റിസ്റ്റ്യൂട്ടയ്ക്കാണ് ഇപ്പോൾ ഈ റെക്കോർഡ്. 1994/95 സീസണിലായിരുന്നു ഫിയൊറെന്റീന താരമായിരുന്ന ബാറ്റിസ്റ്റ്യൂട്ട ഈ റെക്കോർഡ് ഇട്ടത്.

Exit mobile version