Site icon Fanport

റൊണാൾഡീനോയുടെ മകന് 14ആം വയസ്സിൽ ബ്രസീലിയൻ ക്ലബിൽ കരാർ

റൊണാൾഡീനോയുടെ മകൻ ജോ മെൻഡസിന് ആദ്യ കരാർ. ബ്രസീലിയൻ ക്ലബായ ക്രുസേരോയിൽ ആണ് മെൻഡസിന് കരാർ ലഭിച്ചിരിക്കുന്നത്. 14കാരൻ മാത്രമായ മെൻഡസ് അവസാന കുറച്ച് മാസങ്ങളായി ക്ലബിൽ പരിശീലനം നടത്തി വരികയായിരുന്നു. 14ആം വയസ്സിൽ തന്നെ മെൻഡസ് പുറത്തെടുക്കുന്ന മികവ് കണ്ട് അത്ഭുതപ്പെട്ടാണ് കരാർ നൽകുന്നത് എന്ന് ക്ലബ് പറഞ്ഞു. നേരത്തെ റൊണാൾഡീനോയുടെ മകനാണെന്ന് മറച്ചുവെച്ച് ട്രയൽസിൽ പങ്കെടുത്ത് ആയിരുന്നു ക്രുസോരോയിൽ സെലക്ഷൻ വാങ്ങിയത്.

അന്ന് 13കാരനായ മെൻഡസിന്റെ വാശിയായിരുന്നു തന്റെ പിതാവിന്റെ പേര് കൊണ്ടല്ലാതെ ടാലന്റ് കൊണ്ട് ക്ലബ് കിട്ടണം എന്നുള്ളത്. മുമ്പ് പി എസ് ജിയിലും ട്രയൽസിൽ മെൻഡസ് പങ്കെടുത്തിട്ടുണ്ട്. ബ്രസീലിയൻ ഒന്നാം ഡിവിഷനിൽ കളിക്കുന്ന ടീമാണ് ക്രുസേറോ. ക്ലബിന്റെ അക്കാദമിയിൽ ആകും ഇപ്പോൾ മെൻഡസ് കളിക്കുക. 19 വയസ്സുവരെ ക്ലബിൽ തുടരാനുള്ള കരാർ ആണ് ഒപ്പിട്ടത്. അടുത്ത് തന്നെ മെൻഡസിനെ സീനിയർ ടീമിൽ കളിപ്പിക്കും എന്ന് ക്ലബ് അറിയിച്ചു.

Exit mobile version