Site icon Fanport

ജയിലിലെ കളിയിൽ റൊണാൾഡീനോ താരം, അഞ്ച് ഗോളും ആറ് അസിസ്റ്റും

പരാഗ്വേ ജയിലിൽ കഴിയുന്ന ഫുട്ബോൾ ഇതിഹാസം റൊണാൾഡീനോ അവിടെ ഫുട്ബോൾ കളിച്ച് ജയിലിലെ തടവുകാരേം ഉദ്യോഗസ്ഥരെയും ഞെട്ടിക്കുകയാണ്. ഇന്നലെ നടന്ന ജയിലിലെ ഫുട്ബോൾ മത്സരത്തിൽ റൊണാൾഡീനീയുടെ ടീം വിജയം നേടി. അഞ്ചു ഗോളുകളും ആറ് അസിസ്റ്റുമാണ് റൊണാൾഡീനോ നൽകിയത് എന്ന് പരാഗ്വേ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

15 കിലോയുള്ള പന്നിക്കുട്ടി ആയിരുന്നു മത്സര വിജയികൾക്കുള്ള സമ്മാനം. അത് റൊണാൾഡീനോയുടെ ടീം സ്വന്തമാക്കി. വ്യാജ പാസ്പോർട് ഉപയോഗിച്ചതിനാണ് റൊണാൾഡീനോ ഇപ്പോൾ പരാഗ്വേ ജയിലിൽ കഴിയുന്നത്. റൊണാൾഡീനോയ്ക്ക് ഒപ്പം അദ്ദേഹത്തിന്റെ സഹോദരനും ജയിലിൽ ഉണ്ട്. ഇതുവരെ റൊണാൾഡീനോയുടെ മോചനത്തിനുള്ള കാര്യങ്ങൾ ശരിയായിട്ടില്ല.

Exit mobile version