Picsart 22 08 15 02 03 37 742

വിജയവുമായി ജോസെയുടെ റോമ തുടങ്ങി

കഴിഞ്ഞ സീസൺ കിരീടവുമായി അവസാനിപ്പിച്ച റോമ. പുതിയ സീസൺ വിജയവുമായി തുടങ്ങി. ഇന്ന് സീരി എയിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ സലെർനിറ്റാനയെ നേരിട്ട റോമ മറുപടിയില്ലാത്ത ഏക ഗോളിനാണ് വിജയിച്ചത്. എവേ മത്സരത്തിൽ കാര്യങ്ങൾ റോമക്ക് അത്ര എളുപ്പമായിരുന്നില്ല. 33ആം മിനുട്ടിൽ ബ്രയാൻ ക്രിസ്റ്റന്റെ ആണ് റോമക്ക് വിജയ ഗോൾ സമ്മാനിച്ചത്‌.

ക്രിസ്റ്റന്റെ ഒരു ലോ ഡ്രൈവ് ചെറിയ ഡിഫ്ലക്ഷനോടെ ഗോളായി മാറുകയായിരുന്നു. ഇതിനു പിന്നാലെ റോമക്കായി അരങ്ങേറ്റം നടത്തുന്ന ഡിബാലയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുന്നത് കാണാനായി. ഇതിനു ശേഷവും റോമ നല്ല അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും കൂടുതൽ ഗോളുകൾ പിറന്നില്ല.

Story Highlight: Roma stared with a 1-0 victory

Exit mobile version