Site icon Fanport

റോമയെ തോൽപ്പിച്ച് ഇന്റർ മിലാൻ കോപ ഇറ്റാലിയ സെമി ഫൈനലിൽ

ഇറ്റാലിയൻ ലീഗ് ചാമ്പ്യന്മാരായ ഇന്റർ മിലാൻ വിജയ വഴിയിൽ തിരികെയെത്തി. മിലാൻ ഡാർബിയിലെ പരാജയം ഇന്റർ ഇന്ന് കോപ ഇറ്റാലിയ ക്വാർട്ടർ ഫൈനലിൽ റോമയെ തോൽപ്പിച്ച് കൊണ്ട് തീർത്തു. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ഇന്റർ വിജയിച്ചത്. മത്സരം ആരംഭിച്ച് രണ്ടാം മിനുട്ടിൽ തന്നെ ഇന്ന് ഇന്റർ മിലാൻ ലീഡ് എടുത്തു. ജെക്കോ ആയിരുന്നു ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ ചിലിയൻ താരം സാഞ്ചെസും കൂടെ ഗോൾ നേടിയതോടെ ഇന്റർ മിലാൻ വിജയം ഉറപ്പിച്ചു. നാളെയും മറ്റന്നാളും ആണ് കോപ ഇറ്റാലിയയിലെ മറ്റു ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നടക്കും.

Exit mobile version