Site icon Fanport

റോമയുടെ പരിശീലകനാവാൻ പ്രസിംഗ് ഫുട്ബോളിലെ മാസ്റ്റർ ഫൊൻസെക എത്തുന്നു

എ എസ് റോമയുടെ പരിശീലകനായി ചുമതലയേൽക്കാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന പോളോ ഫൊൻസെക ക്ലബുമായി കരാറിൽ എത്തിയതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ ഉക്രൈൻ ക്ലബായ ശക്തറിന്റെ പരിശീലകനാണ് ഫൊൻസെക. ഉക്രൈനിൽ ശക്തറിനൊപ്പം ഫൊൻസെക നടത്തുന്ന പ്രസിംഗ് ഫുട്ബോൾ ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു.

4-2-3-1 ഫോർമേഷനിൽ കളിക്കുന്ന ഫൊൻസെകയുടെ രീതി അറ്റാക്കിംഗ് ഫുട്ബോൾ ഇഷ്ടപ്പെടുന്ന ഏവരെയും ആകർഷിക്കുന്ന ഒന്നാണ്. 90 മിനുട്ടും എതിരാളികളെ പ്രസ് ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ടാക്ടിക്സ്. 2016ൽ ശക്തർ ക്ലബിന്റെ ചുമതലയേറ്റ ഫൊൻസെക പിന്നീട് ഇങ്ങോട്ടുള്ള മൂന്ന് സീസണിലും ഉക്രൈനിലെ ചാമ്പ്യന്മാരായി. മൂന്ന് സീസണിനിടെ ഏഴു കിരീടങ്ങൾ ശക്തർ നേടുകയും ചെയ്തു. മുമൊ പോർട്ടോ, ബ്രാഗ തുടങ്ങിയ ക്ലബുകളുടെയും പരിശീലകനായിട്ടുണ്ട്.

ഇപ്പോൾ ശക്തറിൽ നിന്ന് കരാർ വിടവാങ്ങാൻ ആവശ്യപ്പെട്ട ഫൊൻസെകെ റോമയുമായി കരാർ ധാരണയായതായി സ്കൈ സ്പോർട്സ് ഇറ്റലി പറഞ്ഞു.

Exit mobile version