രോഹിത് കൂള്‍ ക്യാപ്റ്റന്‍ , സമ്മര്‍ദ്ദത്തിന് അടിപെടുന്നത് കാണാറില്ല – ഋഷി ധവാന്‍

രോഹിത് ശര്‍മ്മ സമ്മര്‍ദ്ദങ്ങള്‍ക്ക് അടിപെടാത്ത ഒരു ക്യാപ്റ്റനാണെന്ന് പറഞ്ഞ് മുന്‍ മുംബൈ ഇന്ത്യന്‍സ് താരം ഋഷി ധവാന്‍. തന്റെ പദ്ധതികളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള താരമാണ് രോഹിത് ശര്‍മ്മയെന്ന് ഋഷി ധവാന്‍ പറഞ്ഞു. തന്റെ ബൗളര്‍മാരെ അടിക്കടി മാറ്റുവാന്‍ ശ്രമിക്കാതെ പദ്ധതിയ്ക്കനുസരിച്ചാണ് രോഹിത് നീങ്ങാറെന്നും ബൗളര്‍മാര്‍ ആവശ്യപ്പെടുന്ന ഫീല്‍ഡ് സെറ്റ് നല്‍കുന്ന ക്യാപ്റ്റനാണെന്നും ധവാന്‍ പറഞ്ഞു.

രോഹിത്തിനെ അപേക്ഷിച്ച് റിക്കി പോണ്ടിംഗ് കൂടുതല്‍ ആക്രമോത്സുകത പ്രകടിപ്പിക്കുന്ന ക്യാപ്റ്റനാണെങ്കില്‍ രോഹിത് സംയമനത്തോടെയാണ് കാര്യങ്ങളെ സമീപിക്കുക എന്ന് പറഞ്ഞു. 2013ല്‍ ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം മൂന്ന് കിരീടങ്ങള്‍ ഇതുവരെ മുംബൈയ്ക്ക് നേടിക്കൊടുത്തതും ഇതിനാല്‍ തന്നെയാണെന്ന് ധവാന്‍ വ്യക്തമാക്കി.

Exit mobile version