രാഹുലും രോഹിത്തും ബാറ്റിംഗ് അനായാസമെന്ന് തോന്നിപ്പിക്കും, റണ്‍ ചേസില്‍ കോഹ്‍ലിയുടെ കഴിവ് അതുല്യം – നാസര്‍ ഹുസൈന്‍

കെഎല്‍ രാഹുലും വിരാട് കോഹ്‍ലിയും രോഹിത് ശര്‍മ്മയുമാണ് ഇപ്പോളത്തെ തന്റെ ഏറ്റവും ഇന്ത്യന്‍ താരങ്ങളെന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍. രോഹിത്തും കെഎല്‍ രാഹുലും ബാറ്റിംഗ് അനായാസമെന്ന് തോന്നിപ്പിക്കുന്ന താരങ്ങളാണെന്ന് പറഞ്ഞ് നാസര്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി ചേസിംഗില്‍ തന്റെ ഇന്നിംഗ്സ് പടുത്തുയര്‍ത്തുന്നതില്‍ അതുല്യ പ്രതിഭയാണെന്നും വ്യക്തമാക്കി.

വേറെയും ഒട്ടനവധി മികച്ച താരങ്ങളുണ്ടെങ്കിലും ഇവര്‍ മൂന്നുപേരുമാണ് ഇന്ത്യയുടെ ഇപ്പോളത്തെ നെടുംതൂണുകളെന്ന് നാസര്‍ പറഞ്ഞു. കോഹ്‍ലി ചേസ് ചെയ്യുമ്പോള്‍ അലാം ക്ലോക്ക് സെറ്റ് ചെയ്യുന്നത് പോലെയാണെന്നും നാസര്‍ ഹുസൈന്‍ വ്യക്തമാക്കി. കെഎല്‍ രാഹുല്‍ ബാറ്റിംഗ് അനായാസമാണെന്ന് തോന്നിപ്പിക്കുന്ന ഒരു താരമാണ്, പന്ത് ഹിറ്റ് ചെയ്യുന്നത് വളരെ കുറവ് ശ്രമം പുറത്തെടുത്താണെന്നും അത് കാണുന്നത് തന്നെ ആനന്ദമാണെന്നും നാസര്‍ പറഞ്ഞു.

രോഹിത് ടെസ്റ്റ് മാച്ച് കളിക്കാരനല്ലെങ്കില്‍ ഞാന്‍ കാണുന്നത് ക്രിക്കറ്റിന്റെ വേറെ രൂപമാണെന്ന് പണ്ട് ഞാന്‍ ട്വീറ്റിയിട്ടുണ്ട്, കാരണം രോഹിത്തിന് ക്രിക്കറ്റെന്നാല്‍ അത്ര അനായാസമായ കാര്യമാണെന്നും നാസര്‍ അഭിപ്രായപ്പെട്ടു.

Exit mobile version