ജയിപ്പിക്കാന്‍ ഉറപ്പിച്ച് രോഹിത്, ജയം ഉറപ്പാക്കി ഇന്ത്യ

എട്ടോവറിൽ 91 റൺസ് നേടാനിറങ്ങിയ ഇന്ത്യയ്ക്കായി ടോപ് ഓര്‍ഡറിൽ ആരും തിളങ്ങാതിരുന്നപ്പോള്‍ രോഹിത് ശര്‍മ്മയുടെ ഇന്നിംഗ്സിന്റെ ബലത്തിൽ വിജയം പിടിച്ചെടുത്ത് ഇന്ത്യ.

രോഹിത് 20 പന്തിൽ 46 റൺസുമായി ഇന്ത്യയുടെ അവസാന ഓവറിലെ ലക്ഷ്യം 9 ആക്കി ചുരുക്കിയപ്പോള്‍ ദിനേശ് കാര്‍ത്തിക് അവസാന ഓവറിലെ ആദ്യ പന്തിൽ തന്നെ സിക്സര്‍ പറത്തി ലക്ഷ്യം വെറും 3 റൺസാക്കി മാറ്റി. അടുത്ത പന്തിൽ ഒരു ബൗണ്ടറി കൂടി നേടി 4 പന്ത് അവശേഷിക്കെ ഇന്ത്യയുടെ വിജയം കാര്‍ത്തിക് സാധ്യമാക്കി. 2 പന്തിൽ 10 റൺസാണ് കാര്‍ത്തിക് നേടിയത്.

ഇന്ത്യയ്ക്ക് നാല് വിക്കറ്റ് നഷ്ടമായപ്പോള്‍ കെഎൽ രാഹുല്‍(10), വിരാട് കോഹ്‍ലി(11) എന്നിവരുടെയും സൂര്യകുമാറിനെ പൂജ്യത്തിനും പുറത്താക്കി ആഡം സംപ മൂന്ന് വിക്കറ്റ് നേടി.