Site icon Fanport

റയൽ മാഡ്രിഡിന്റെ ഹോമിൽ ഫൈനൽ കളിക്കാൻ ഒരുക്കമല്ല എന്ന് റിവർ പ്ലേറ്റ്

ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരെ അറിയാനുള്ള കോപ ലിബെർടാഡോരസ് ഫൈനലിന്റെ രണ്ടാം പാദ മത്സരം വീണ്ടും അനിശ്ചിതത്തിൽ ആയി. നേരത്തെ മാറ്റിവെച്ച ഫൈനൽ സ്പാനിഷ് ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടിൽ വെച്ച് നടത്താൻ തീരുനാനിച്ചിരുന്നു. എന്നാൽ ആ നീക്കത്തിൻ തങ്ങളുടെ സഹകരണം ഉണ്ടാകില്ല എന്ന് റിവർ പ്ലേറ്റ് അറിയിച്ചു. റിവർ പ്ലേറ്റിന്റെ തട്ടകത്തിലായിരുന്നു രണ്ടാം പാദം നടക്കേണ്ടിയിരുന്നത്.

റിവർ പ്ലേറ്റിന്റെ തട്ടകത്തിൽ നടക്കേണ്ടിയിരുന്ന മത്സരത്തിന് മുന്നേ ഉണ്ടായ ആക്രമണമാണ് രണ്ടാം പാദ മത്സരം ഇതുവരെ നടക്കാതിരിക്കാൻ കാരണം. ബോകാ ജൂനിയേഴ്സിന്റെ ടീം ബസ്സിന് നേരെ ആയിരുന്നു ആക്രമണം ഉണ്ടായത്. ടീം ബസ്സിന്റെ ചില്ല് തകർത്തതും താരങ്ങൾക്ക് പരിക്കേറ്റതും ലാറ്റിനമേരിക്കൻ ഫുട്ബോളിന് തന്നെ നാണക്കേടായിരുന്നു.

ആദ്യ പാദ ഫൈനൽ 2-2 എന്ന സ്കോറിലാണ് അവസാനിച്ചത്. രണ്ടു തവണ അന്ന് എവേ ടീമായ റിവർ പ്ലേറ്റ് പിറകിൽ പോയ ശേഷം തിരിച്ചടിച്ച് സമനില പിടിക്കുകയായിരുന്നു. എവെ ഗോൾ നിയമം ഇല്ലായെങ്കിലും ഈ സ്കോർ റിവർ പ്ലേറ്റിന് മുൻ കൈ നൽകിയിരുന്നു. ആക്രമണം കാരണം കളി വേറെ ഗ്രൗണ്ടിൽ നടത്താൻ തീരുമാനിച്ചത് റിവർ പ്ലേറ്റിന്റെ ഹോം അഡ്വാന്റേജും ഇല്ലാതാക്കും.

Exit mobile version