പോഗ്ബയെ വിൽക്കരുതെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനോട് അപേക്ഷിച്ച് ഫെർഡിനാൻഡ്

ഫ്രഞ്ച് താരം പോൾ പോഗ്ബയെ ആർക്കും വിൽക്കരുത് എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിനോട് അപേക്ഷിച്ച് മാഞ്ചസ്റ്ററിന്റെ ഇതിഹാസ ഡിഫൻഡർ റിയോ ഫെർഡിനാൻഡ്. പോഗ്ബയെ സ്വന്തമാക്കാ സ്പാനിഷ് ക്ലബായ ബാഴ്സലോണ ശ്രമിക്കുന്നതിനിടെയാണ് റിയോ രംഗത്ത് എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പോഗ്ബയ്ക്കായി 50 മില്യണും രണ്ട് താരങ്ങളെയും ബാഴ്സലോണ യുണൈറ്റഡിന് വാഗ്ദാനം ചെയ്തിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് സി ഇ ഒ ആയ വൂഡ്വാർഡിനോടാണ് പോഗ്ബയെ വിൽക്കരുതെന്ന് റിയോ പറഞ്ഞത്. പോഗ്ബ ടീമിന് അത്യാവശ്യമാണെന്നും ടീമും ആരാധകരും താരത്തെ അർഹിക്കുന്നുണ്ടെന്നും താരം പറഞ്ഞു. പോഗ്ബയെ വാങ്ങാൻ വരുന്നവരെയും വിൽക്കും എൻ അഭ്യൂഹം പരത്തുന്നവരെയും പുതിയ ആൾക്കാരെ ടീമിൽ എത്തിച്ചു കൊണ്ട് വായടപ്പിക്കണം എന്നും റിയോ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version