Site icon Fanport

റിനോ ആന്റോയ്ക്ക് വീണ്ടും പരിക്ക്

കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി റിനോ ആന്റോയ്ക്ക് വീണ്ടും പരിക്ക്. ഇന്ന് മുംബൈ സിറ്റിക്കെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് റിനോ ആന്റോ പരിക്കേറ്റ് പുറത്ത് പോകേണ്ടി വന്നത്‌. നേരത്തെ ചെന്നൈയിന് എതിരായ മത്സരത്തിലും റിനോ പരിക്കേറ്റ് പുറത്ത് പോവുകയും മത്സരം നഷ്ടമാവുകയും ചെയ്തിരുന്നു‌.

റിനോയുടെ ഹാംസ്ട്രിംഗിന് തന്നെയാണ് പരിക്ക് എന്നാണ് കരുതപ്പെടുന്നത്. നേരത്തേയും ഹാംസ്ട്രിംഗ് ആയിരുന്നു റിനോയുടെ പ്രശ്നം‌‌. ഇന്ന് റിനോയെ പിൻവലിച്ച് ലാകിച് പെസിചിനെയാണ് ജെയിംസ് പകരക്കാരനാക്കിയത്. പെസിച് ലെഫ്റ്റ് ബാക്കിൽ വന്ന് പകരം ലാൽറുവത്താര റൈറ്റ് ബാക്ക് പൊസിഷനിലേക്ക് മാറുകയായിരുന്നു‌

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version