റിനോ ആന്റോ പറയുന്നു, ലോകകപ്പ് ഫൈനലിൽ ആര് ജയിക്കുമെന്ന്

നാളെ റഷ്യൻ ലോകകപ്പിന്റെ ഫൈനൽ വിജയിച്ച് ആര് കിരീടം ഉയർത്തും എന്ന് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കേരളത്തിന്റെ സ്വന്തം റിനോ ആന്റോയുടെ അഭിപ്രായത്തിൽ നാളെ ഫൈനലിൽ കിരീടം ഉയർത്തുക ഫ്രഞ്ച് പട ആയിരിക്കും. അത്ഭുതകരാമയ പോരാട്ട വീര്യം ഈ ലോകകപ്പിൽ ഉടനീളം കാഴ്ചവെച്ച ക്രൊയേഷ്യയെ പരാജയപ്പെടുത്താൻ ഫ്രാൻസിന് കഴിയുമെന്നാണ് ബെംഗളൂരു എഫ് സിയുടെ ഫുൾബാക്ക് റിനോ ആന്റോ കരുതുന്നത്.

ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഫ്രാൻസ് ജയിക്കുമെന്നാണ് റിനോയുടെ പ്രവചനം. യുവതാരം എമ്പാപ്പെയുടെയും മിഡ്ഫീൽഡിൽ എതിരാളികളെ പിടിച്ചുകെട്ടുന്ന കാന്റെയുടെയും സാന്നിദ്ധ്യമാണ് റിനോ ഫ്രാൻസിന് മുൻഗണന കൊടുക്കാൻ കാരണം. ക്രൊയേഷ്യയിൽ മോഡ്രിച്-റാകിറ്റിച് സഖ്യത്തെ ഇഷ്ടമാണെങ്കിലും നാളെ ജയം ഫ്രാൻസിനായിരിക്കും എന്ന് റിനോ കരുതുന്നു.

റിനോയുടെ ഇഷ്ട ടീമായ ബ്രസീൽ ക്വാർട്ടറിൽ മടങ്ങിയിരുന്നു. പുതിയ സീസണിൽ ബെംഗളൂരു എഫ് സിക്കൊപ്പം ആയിരിക്കും മുൻ ബ്ലാസ്റ്റേഴ്സ് താരമായ റിനോ ആന്റോ കളിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version