Site icon Fanport

സൗദി അറേബ്യയെ വീഴ്ത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായി ഖത്തർ

ഏഷ്യൻ കപ്പിൽ സൗദി അറേബ്യയെ വീഴ്ത്തി ഗ്രൂപ്പ് ഇ ചാമ്പ്യന്മാരായി ഖത്തർ. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഖത്തർ സൗദിയെ പരാജയപ്പെടുത്തിയത്. ഖത്തറിന്റെ സൂപ്പർ സ്‌ട്രൈക്കർ അൽമോയസ് അലിയുടെ ഇരട്ട ഗോളുകളാണ് ഖത്തറിനെ വിജയത്തിലേക്ക് നയിച്ചത്.

ഇന്നത്തെ ഗോളോട് കൂടി ഏഷ്യൻ കപ്പിലെ ഗോളുകളുടെ എണ്ണം ഏഴാക്കി ഉയർത്തി അലി. ഇനി ഒരു ഗോള് കൂടി നേടിയാൽ ഒരു ഏഷ്യൻ കപ്പ് ടൂർണമെന്റിൽ ഏറ്റവുമധികം ഗോളുകൾ നേടിയ 1996 ലെ അലി ദെയിയുടെ റെക്കോർഡിനൊപ്പമെത്തും. നാടന് തവണ ക്വാർട്ടറിലെത്തിയ ഖത്തർ ഇനി ഇറാക്കിനെയാണ് നേരിടുക. മൂന്നു തവണ ചാമ്പ്യന്മാരായ സൗദി നേരിടേണ്ടത് ജപ്പാനെയാണ്.

Exit mobile version