Site icon Fanport

ബ്രസീലിന്റെ യുവതാരത്തെ റാഞ്ചാൻ എ.സി മിലാൻ

ബ്രസീലിയൻ യുവതാരമായ ലൂക്കാസ് പക്വെറ്റയെ റാഞ്ചാൻ ഇറ്റാലിയൻ ക്ലബായ എ.സി മിലാൻ. ബ്രസീലിയൻ ക്ലബായ ഫ്ലാമെങ്കോയുടെ താരമാണ് പക്വെറ്റ. മുപ്പത്തിയഞ്ച് മില്യൺ നൽകിയാണ് മിലാനിലേക്ക് താരത്തെയെത്തിക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. പ്രീമിയർ ലീഗ് ക്ലബായ ലിവർപൂളും താരത്തിനായി ശ്രമങ്ങൾ നടത്തിയിരുന്നു.

ഇരുപത്തിയൊന്ന്കാരനായ പക്വെറ്റ ഫ്ലാമെങ്കോയ്ക്ക് വേണ്ടി ഇരുപത്തിനാലു ലീഗ് മത്സരങ്ങളിൽ നിന്നായി ഒൻപത് ഗോളുകൾ നേടിയിട്ടുണ്ട്. ബ്രസീലിനു വേണ്ടി രണ്ടു മത്സരങ്ങളിലും താരം കളിച്ചു. റഷ്യൻ ലോകകപ്പിനായുള്ള ബ്രസീലിന്റെ 35 അംഗ സ്‌ക്വാഡിൽ ഏറ്റവും പ്രായം കുറഞ്ഞ താരവും ലൂക്കാസ് പക്വെറ്റയായിരുന്നു.

Exit mobile version