Site icon Fanport

ജാപ്പനീസ് മിഡ്ഫീൽഡർ റെയ് തച്ചികാവ 2 വർഷം കൂടെ ജംഷദ്പൂരിൽ

ജാപ്പനീസ് മിഡ്ഫീൽഡറായ റെയ് തച്ചികാവ ജംഷഡ്പൂർ എഫ്‌സിയിൽ തുടരും. താരം ജംഷദ്പൂരുമായുള്ള കരാർ നീട്ടിയതായി ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. രണ്ടു വർഷത്തെ കരാറിലാണ് താരം പുതുതായി ഒപ്പുവെച്ചത്. കഴിഞ്ഞ സീസണിൽ ആയിരുന്നു താരം ജംഷഡ്പൂരിൽ എത്തിയത്.

തച്ചികാവ 24 06 07 14 21 41 710

സീസണിൽ 25 മത്സരങ്ങൾ കളിച്ച താരം 5 ഗോളുകൾ സ്കോർ ചെയ്തു. 26കാരനായ റെയ് തച്ചിക്കാവയ്ക്ക് പ്രീമിയർ ലീഗ് ഓഫ് മാൾട്ടയിലെ സൈറൻസ് ഫുട്ബോൾ ക്ലബിൽ നിന്നായിരുന്നു ജംഷദ്പൂരിൽ എത്തിയത്. ഒസാക്ക യൂണി എച്ച് ആൻഡ് എസ്എസിലൂടെ ആണ് കരിയർ ആരംഭിച്ചത്.

പെരാഫിറ്റ, ഫെൽഗ്യൂരാസ്, സാന്താ ലൂസിയ എന്നിവയുൾപ്പെടെ നിരവധി എലൈറ്റ് യൂറോപ്യൻ ടീമുകൾക്കുവേണ്ടിയും തച്ചിക്കാവ കളിച്ചിട്ടുണ്ട്.

Exit mobile version