Site icon Fanport

റയൽ മാഡ്രിഡ് വനിതാ ടീം ഏറ്റെടുക്കലിന് കൊറോണ പ്രശ്നമാകില്ല

റയൽ മാഡ്രിഡ് വനിതാ ടീമിനെ ഒരുക്കുന്നതിന് കൊറോണ ഉയർത്തുന്ന സാമ്പത്തിക പ്രതിസന്ധി പ്രശ്നമാകില്ല. സി ഡി ടാക്കോണിനെ ഏറ്റെടുക്കാനുള്ള നടപടി ജൂലൈ 1ന് പൂർത്തിയാക്കും എന്ന് റയൽ മാഡ്രിഡ് അറിയിച്ചു. സി ഡി ടാക്കോൺ ക്ലബിനെ വിലക്കു വാങ്ങി റയൽ മാഡ്രിഡായി പേരു മാറ്റാനായിരുന്നു റയൽ തീരുമാനിച്ചിരിക്കുന്നത്.

ഈ വർഷം സ്പാനിഷ് വനിതാ ലീഗിലെ ഒന്നാം ഡിവിഷനിലേക്ക് പ്രൊമോഷൻ സമ്പാദിച്ച ക്ലബാണ് സി ഡി ടാക്കോൺ. മൂന്ന് ലക്ഷം യൂറോയ്ക്ക് ആണ് ക്ലബിനെ റയൽ വാങ്ങുന്നത്. അവസാന കുറച്ച് വർഷങ്ങളായി ടാക്കോണും റയൽ മാഡ്രിഡുമായി ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. വൻ താരങ്ങളെ റയൽ മാഡ്രിഡ് ടീമിൽ എത്തിക്കുകയും ചെയ്യും. ലാലിഗയിലെ പ്രധാന ക്ലബുകളായ ബാഴ്സലോണ, അത്ലറ്റിക്കോ മാഡ്രിഡ് എന്നിവർക്ക് ഒക്കെ നേരത്തെ തന്നെ വനിതാ ക്ലബുകൾ ഉണ്ട്.

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, യുവന്റസ് എന്നീ ടീമുകളും വനിതാ ടീമുകൾ ആരംഭിച്ചിരുന്നു. വനിതാ ഫുട്ബോളിന്റെ വളർച്ചയ്ക്ക് റയലിന്റെ സാന്നിധ്യം മുതൽക്കൂട്ടാകും എന്നാണ് പ്രതീക്ഷ.

Exit mobile version