Site icon Fanport

ലാ ലീഗയിൽ റയൽ മാഡ്രിഡ് ഒന്നാമത്!

റയൽ വയ്യഡോളിഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് റയൽ മാഡ്രിഡ് ലാ ലീഗയിൽ ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ മത്സരത്തിൽ ബാഴ്‌സലോണ വലൻസിയയോട് തോറ്റതോടെ ലാ ലീഗയിൽ ഒന്നാം സ്ഥാനത്ത് മൂന്ന് പോയിന്റിന്റെ വ്യക്തമായ ലീഡ് നേടാനും റയൽ മാഡ്രിഡിനായി. അവസാനം കളിച്ച 12 ലാ ലീഗ മത്സരങ്ങളിൽ റയൽ മാഡ്രിഡ് തോൽവിയറിഞ്ഞിട്ടില്ല.

മത്സരത്തിന്റെ തുടക്കത്തിൽ ബെൻസേമക്ക് ഗോൾ നേടാനുള്ള സുവർണ്ണാവസരം ലഭിച്ചെങ്കിലും ഗോൾ കീപ്പർ മാത്രം മുൻപിൽ നിൽക്കെ താരം അവസരം നഷ്ട്ടപെടുത്തുകയും ചെയ്തു. കഴിഞ്ഞ 6 മത്സരങ്ങളിൽ ഗോൾ നേടാൻ ബെൻസേമക്കായിട്ടില്ല. തുടർന്ന് മത്സരം തീരാൻ 12 മിനിറ്റ് മാത്രം ശേഷിക്കെയാണ് റയൽ മാഡ്രിഡ് നാച്ചോയിലൂടെ മത്സരത്തിൽ ഏക ഗോൾ നേടിയത്. നാച്ചോയുടെ സീസണിലെ ആദ്യ ഗോൾ കൂടിയായിരുന്നു ഇത്.

Exit mobile version