Site icon Fanport

റയൽ മാഡ്രിഡും ബാഴ്സലോണയും വന്നാൽ വോൾവ്സ് വിടും എന്ന് റൗൾ ജിമിനെസ്

വോൾവ്സിന്റെ സ്ട്രൈക്കറായി പ്രീമിയർ ലീഗിൽ തിളങ്ങുന്ന റൗൾ ജിമിനെസിനായി സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് രംഗത്തുണ്ട് എന്ന് വാർത്തകൾ ഉണ്ട്. എന്നാൽ റയൽ മാഡ്രിഡോ ബാഴ്സലോണയോ ഓഫറുമായി വന്നാൽ താൻ വോൾവ്സ് വിടും എന്ന് റൗൾ ജിമിനെസ് പറഞ്ഞു. റയലും ബാഴ്സലോണയും ഒക്കെ വലിയ ക്ലബുകളാണ് അത്തരം ഓഫറുകൾ നിരസിക്കാൻ ആവില്ല എന്നും ജിമിനെസ് പറഞ്ഞു.

ഈ സീസൺ അവസാനം ജിമിനെസിനെ സ്വന്തമാക്കാൻ ആണ് റയൽ ഇപ്പോൾ ശ്രമിക്കുന്നത്. വോൾവ്സിനായി ഈ സീസണിൽ പ്രീമിയർ ലീഗിലും യൂറോപ്പ ലീഗിലും ഗോളടിച്ചു കൂട്ടിയ താരമാണ് ജിമിനെസ്. താരത്തെ സ്വന്തമാക്കാൻ നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിച്ചിരുന്നു എങ്കിലും വോൾവ്സ് വിട്ടു നൽകിയിരുന്നില്ല.

Exit mobile version