ജയത്തിലും റയൽ മാഡ്രിഡിന് തിരിച്ചടി

സെൽറ്റ വിഗോക്കെതിരെ മത്സരത്തിൽ റയൽ മാഡ്രിഡ് ജയിച്ചെങ്കിലും താരങ്ങളുടെ പരിക്ക് അവർക്ക് തലവേദനയാവുന്നു. സെൽറ്റ വിഗോക്കെതിരെ 18ആം മിനുട്ടിൽ പരിക്കേറ്റ് കാസെമിറോയും  മത്സരത്തിന്റെ 44ആം മിനുറ്റിൽ റെഗ്ലിയണും 69മത്തെ മിനുട്ടിൽ നാച്ചോയും പരിക്കേറ്റ് പുറത്ത് പോയിരുന്നു. ഇതാണ് പുതിയ പരിശീലകന് കീഴിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന റയൽ മാഡ്രിഡിന് തിരിച്ചടിയായത്.  സെൽറ്റ വിഗോയുടെ കടുത്ത ഫൗളുകൾക്കെതിരെ പരിശീലകൻ സോളാരി രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇതിൽ നാച്ചോക്ക് രണ്ടു മാസത്തോളം നഷ്ടമാവുമെന്നാണ് കരുതുന്നത്. താരത്തിന് ലിഗ്‌മെന്റിനാണ് പരിക്കേറ്റത്. വലതും ആംഗിളിന് പരിക്കേറ്റ കാസെമിറോ ഏകദേശം മൂന്ന് ആഴ്ചയോളം പുറത്തിരിക്കേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്. നേരത്തെ തന്നെ പ്രമുഖ താരങ്ങളുടെ പരിക്കിൽ വലയുന്ന റയൽ മാഡ്രിഡ് നിരയിൽ കാർവഹാൾ, വരനെ, മാഴ്‌സെലോ, വയ്യേഹോ എന്നിവർ ടീമിൽ നിന്ന് പുറത്താണ്. ഇതിനു പുറമെയാണ് നാച്ചോയുടെയും കാസെമിറോയുടെയും പരിക്ക്.

Exit mobile version