20220102 202327

ഗെറ്റഫെയോട് തോറ്റ് കൊണ്ട് റയൽ മാഡ്രിഡിന്റെ 2022ന് തുടക്കം

ലാലിഗയിലെ ഒന്നാം സ്ഥാനക്കാരായ റയൽ മാഡ്രിഡിന് ഞെട്ടിക്കുന്ന പരാജയം. ഇന്ന് ലീഗിൽ ഗെറ്റഫയെ നേരിട്ട റയൽ മാഡ്രിഡ് മറുപടിയില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെട്ടത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ പിറന്ന ഗോളാണ് റയലിന്റെ പരാജയത്തിൽ കലാശിച്ചത്‌. ഒമ്പതാം മിനുട്ടിൽ എനസ് ഉനാൽ ആണ് ഗെറ്റഫയെ മുന്നിൽ എത്തിച്ചത്. ലാലിഗയിലെ 2022ലെ ആദ്യ ഗോളായിരുന്നു ഇത്. 9 മത്സരങ്ങൾക്ക് ഇടയിലെ ഉനാലിന്റെ ആറാം ഗോളാണിത്.

ലാലിഗയിൽ റയൽ മാഡ്രിഡിന്റെ 11 മത്സരങ്ങളുടെ അപരാജിത കുതിപ്പ് ഇതോടെ അവസാനിച്ചു. ഇപ്പോഴും 46 പോയിന്റുമായി റയൽ മാഡ്രിഡ് ലീഗിൽ ഒന്നാമത് നിൽക്കുന്നു. ഗെറ്റഫെ ഈ വിജയത്തോടെ 16ആം സ്ഥനാത്തേക്ക് എത്തി.

Exit mobile version