ഡിഹെയക്കായി റയൽ മാഡ്രിഡ് വീണ്ടും രംഗത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സൂപ്പർ താരം ഡേവിഡ് ഡിഹെയക്കായി റയൽ മാഡ്രിഡ് വീണ്ടും രംഗത്ത്. റയൽ മാഡ്രിഡിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പർ കെയ്‌ലർ നവാസ്, ക്രൊയേഷ്യൻ മിഡ്ഫീൽഡർ മറ്റെയോ കൊവാച്ചിച് കൂടാതെ പണവും വാഗ്ദാനം ചെയ്താണ് റയൽ മാഡ്രിഡ് രംഗത്തെത്തിയിട്ടുള്ളത്.

വർഷങ്ങളായി ഡിഹെയയെ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്ന റയൽ മാഡ്രിഡ് മാഞ്ചസ്റ്റർ യുണൈറ്റഡിന് മുന്നിൽ പരാജയപ്പെടുകയായിരുന്നു. 2015 ട്രസൻഫർ സീസണിന്റെ അവസാന നിമിഷം ഫാക്സ് മെഷീൻ തകരാറിൽ ആയത് മൂലം ട്രാൻസ്‌ഫർ നടക്കാതെ പോവുകയും ചെയ്തിരുന്നു.

ഈ സീസണിൽ തകർപ്പൻ ഫോമിലാണ് ഡിഹെയയുള്ളത്. 23 പ്രീമിയർ ലീഗ് മൽസരങ്ങളിൽ നിന്നായി ഇതുവരെ 14 ക്ലീൻ ഷീറ്റുകൾ ഈ സ്പാനിഷ് താരം സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ 2019 വരെ മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ഉള്ള ഡിഹെയക്ക് ടീം പുതിയ കരാർ നൽകാൻ ഒരുങ്ങുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഏകദേശം ആഴ്ചയിൽ 3 ലക്ഷം പൗണ്ട് തുകയാണ് വാഗ്ദാനം നല്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version