റിയൽ കാശ്മീരിനെ ഞെട്ടിച്ച് മാൻസി, നാളെ വിജയിച്ചാൽ ഗോകുലം കേരള ഒന്നാമത്

ഐലീഗിൽ അപരാജിത കുതിപ്പ് നടത്തുക ആയിരുന്നു റിയൽ കാശ്മീരിന് പരാജയം. ഇന്ന് മൊഹമ്മദൻസ് അണ് കാശ്മീരിന് ഈ സീസണലെ ആദ്യ പരാജയം സമ്മാനിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു മൊഹമ്മദൻസിന്റെ വിജയം. 60 മിനുട്ടുകളോളം പത്തു പേരുമായി കളിച്ചാണ് മൊഹമ്മദൻസ് ഈ വിജയം സ്വന്തമാക്കിയത്. പെഡ്രോ മാൻസിയുടെ ഇരട്ട ഗോളുകൾ ആണ് വിജയത്തിലേക്ക് നയിച്ചത്.

34ആം മിനുട്ടിൽ എസെ ആണ് മൊഹമ്മദൻസ് നിരയിൽ നിന്ന് ചുവപ്പ് കണ്ട് പുറത്തായത്. എന്നിട്ടും പതറാതെ നിന്ന മൊഹമ്മദൻസ് 74ആം മിനുട്ടിൽ ആണ് മാൻസിയിലൂടെ ലീഡ് നേടിയത്. 79ആം മിനുട്ടിൽ മാൻസി തന്നെ ഗോൾ ലീഡ് ഇരട്ടിയാക്കി. ഈ വിജയം മൊഹമ്മദൻസിന്റെ ആദ്യ ആറിലെ സ്ഥാനം ഉറപ്പിച്ചു കൊടുത്തു. പത്ത് മത്സരങ്ങളിൽ 16 പോയിന്റുമായി മൊഹമ്മദൻസ് മൂന്നാമതാണ് ഇപ്പോൾ ഉള്ളത്. റിയൽ കാശ്മീർ 17 പോയിന്റുമായി രണ്ടാമതും നിൽക്കുന്നു. ഇരു ടീമുകളുടെയും ആദ്യ ഘട്ടത്തിലെ മത്സരങ്ങൾ അവസാനിച്ചു.

നാളെ നടക്കുന്ന ചർച്ചിൽ ബ്രദേഴിനെതിരായ മത്സരം വിജയിക്കുക ആണെങ്കിൽ 19 പോയിന്റുമായി ഗോകുലം കേരളയ്ക്ക് ആദ്യ ഘട്ടത്തിൽ ഒന്നാമതായി ഫിനിഷ് ചെയ്യാം. രണ്ടാം ഘട്ടത്തിൽ ആദ്യ ആറു സ്ഥാനക്കാർ ആണ് ലീഗ് കിരീടത്തിനു വേണ്ടി പോരാടുക.

Exit mobile version