റയൽ മാഡ്രിഡിനും സന്തോഷ വാർത്ത, ആർക്കും കൊറോണ ഇല്ല

ബാഴ്സലോണക്ക് പിന്നാലെ റയൽ മാഡ്രിഡിനും ആശ്വാസം. റയൽ മാഡ്രിഡ് ക്ലബിൽ നടത്തിയ കൊറോണ പരിശോധനയിൽ എല്ലാവരും കൊറോണ നെഗറ്റീവ് ആണെന്ന് തെളിഞ്ഞു. ഇതോടെ തിങ്കളാഴ്ച പരിശീലനം പുനരാരംഭിക്കാൻ റയൽ മാഡ്രിഡ് തീരുമാനിച്ചു. കഴിഞ്ഞ ദിവസം ആയിരുന്നു ക്ലബിലെ മുഴുവൻ താരങ്ങൾക്കും ഒഫീഷ്യൽസിനും മറ്റു തൊഴിലാളികൾക്കും കൊറോണ ടെസ്റ്റ് നടത്തിയത്.

മുഴുവൻ താരങ്ങളും തിങ്കളാഴ്ച മുതൽ ഒരോ താരങ്ങളായി റയലിന്റെ പരിശീലന ഗ്രൗണ്ടിൽ പരിശീലനം ആരംഭിക്കും. ആരു പേരുള്ള ചെറിയ സംഘങ്ങളായി പരിശീലനം നടത്താൻ ആണ് സിദാൻ ആഗ്രഹിക്കുന്നത് എങ്കിലും അതിന് അനുമതി ലഭിക്കുമോ എന്ന് സംശയമാണ്. ഹസാർഡും അസൻസിയോയും പരിശീലനത്തിന് ഇപ്പോൾ ടീമിനൊപ്പം ചേരില്ല. ഇരുവർക്കും ഇനിയും സമയം വേണ്ടി വരും പരിക്ക് മാറാൻ.

Exit mobile version