
സൂപ്പർ കപ്പ് പ്രീക്വാർട്ടറിൽ നെരോകയെ നേരിടാൻ തയ്യാറാണെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജെയിംസ്. വിജയിക്കാൻ വേണ്ടി മാത്രമാണ് ഭുവനേശ്വറിൽ വന്നതെന്നും എത്രവരെ മുന്നേറാൻ കഴിയുമോ അത്രയും ടൂർണമെന്റിൽ മുന്നേറുകയാണ് ലക്ഷ്യം എന്നും ഡേവിഡ് ജെയിംസ് പറഞ്ഞു.
ഐ ലീഗിൽ ഇത്തവണ രണ്ടാമതായി ഫിനിഷ് ചെയ്ത നെരോക്കയിൽ നിന്ന് കടുത്ത പോരാട്ടമാണ് പ്രതീക്ഷിക്കുന്നത് എന്നും ജെയിംസ് പറഞ്ഞു. ടൂർണമെന്റിന്റെ യോഗ്യതാ റൗണ്ട് മുതൽ കനത്തപോരാട്ടങ്ങൾ ആണ് കണ്ടുവരുന്നത് എന്നും ജെയിംസ് കൂട്ടിചേർത്തു.
യുവതാരം ഋഷി ദത്തുമായാണ് ജെയിംസ് പ്രസ് മീറ്റിൽ എത്തിയത്. ഋഷി അടക്കമുള്ള യുവതാരങ്ങൾക്ക് നാളെ അവസരം നൽകിയേക്കും എന്നതിന്റെ സൂചനയായി ഇതിനെ കണക്കാക്കാം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial