ഹേസൽവുഡ് എറിഞ്ഞിട്ടു, ആർ സി ബിക്ക് മുന്നിൽ ജയന്റ്സ് വീണു

ഐ പി എല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ ആർ സി ബി ലഖ്നൗ സൂപ്പർ ജയന്റ്സിനെ 18 റൺസിന് പരാജയപ്പെടുത്തു. ലക്നൗവിന് ഇന്ന് അവരുടെ പോരാട്ട 163/8 ൽ അവസാനിച്ചു.

ഇന്ന് ആർ സി ബി ഉയർത്തിയ 182 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ലഖ്നൗ സൂപ്പർ ജയന്റ്സിന് അത്ര നല്ല തുടക്കമായിരുന്നില്ല. അവർക്ക് 3 റൺസ് എടുത്ത ഡികോക്കൊനെയും 6 റൺസ് എടുത്ത മനീഷ് പാണ്ടെയെയും പെട്ടെന്ന് നഷ്ടമായി. ഹേസല്വുഡ് ആയിരുന്നു രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്. പിന്നീട് ക്യാപ്റ്റൻ രാഹുലും ക്രുണാൽ പാണ്ഡ്യയും കൂടെ മെല്ലെ കളി മുന്നോട്ട് നയിച്ചു. രാഹുൽ 24 പന്തിൽ 30 റൺസ് എടുത്തും ക്രുണാൽ 28 പന്തിൽ 42 റൺസ് എടുത്തും പുറത്തായി.

ദീപക് ഹൂഡ (13), ആയുഷ് ബദോനി (13) എന്നിവർക്കും തിളങ്ങാൻ ആയില്ല. അവസാനം സ്റ്റോയിനിസ് ലഖ്നൗവിനെ രക്ഷിക്കാൻ നോക്കി എങ്കിലും ഫലം ഉണ്ടായില്ല.
20220419 232814

ആർ സി ബിക്ക് വേണ്ടി ഹേസൽവൂഡ് നാലു വിക്കറ്റ് വീഴ്ത്തി. ഹർഷൽ പട്ടേൽ രണ്ട് വിക്കറ്റും സിറാജ്, മാക്സ്വെൽ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ആർ സി ബി 96 റൺസ് എടുത്ത ക്യാപ്റ്റൻ ഡു പ്ലസിസിന്റെ മികവിൽ ആയിരുന്നു വലിയ സ്കോർ ഉയർത്തിയത്.