Kohlifaf

വിന്റേജ് കോഹ്‍ലി!!! കോഹ്ലിയെ കടത്തിവെട്ടും പ്രകടനവുമായി ഫാഫും മാക്സ്വെല്ലും, ആര്‍സിബിയ്ക്ക് കൂറ്റന്‍ സ്കോര്‍

ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവുമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. 2 വിക്കറ്റ് നഷ്ടത്തിൽ 212 റൺസാണ് ആര്‍സിബി നേടിയത്.

ഇന്ന് നടന്ന മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ആര്‍സിബിയ്ക്കായി കോഹ്‍ലിയും ഫാഫ് ഡു പ്ലെസിയും ഒന്നാം വിക്കറ്റിൽ 96 റൺസാണ് നേടിയത്. 44 പന്തിൽ 61 റൺസ് നേടിയ വിരാട് കോഹ്‍ലിയെ അമിത് മിശ്രയാണ് പുറത്താക്കിയത്. ആ ഘട്ടത്തിൽ ടൈം ചെയ്യുവാന്‍ പ്രയാസപ്പെട്ട ഫാഫ് പിന്നീട് ഗിയര്‍ മാറ്റുകയായിരുന്നു.

പിന്നീട് ക്രീസിലെത്തിയ മാക്സ്വെല്ലിനൊപ്പം അതിവേഗ ബാറ്റിംഗ് ഫാഫ് പുറത്തെടുത്തപ്പോള്‍ രണ്ടാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 51 പന്തിൽ നിന്ന് 115 റൺസാണ് നേടിയത്.

മാക്സ്വെല്ലും ഫാഫും സിക്സടി മേളം തുടര്‍ന്നപ്പോള്‍ മാക്സ്വെൽ 24 പന്തിൽ നിന്നാണ് തന്റെ അതിവേഗ അര്‍ദ്ധ ശതകം നേടിയത്. 29 പന്തിൽ 59 റൺസ് നേടിയ മാക്സ്വെല്ലിനെ മാര്‍ക്ക് വുഡ് ആണ് പുറത്താക്കിയത്.  മാക്സ്വെൽ മൂന്ന് ഫോറും 6 സിക്സും നേടിയപ്പോള്‍ ഫാഫ് ഡു പ്ലെസി 5 സിക്സും 5 ഫോറുമാണ് നേടിയത്.

ഫാഫ് 46 പന്തിൽ 79 റൺസുമായി പുറത്താകാതെ നിന്നു.

Exit mobile version