ആര്‍സിബി താരങ്ങള്‍ക്ക് യോ-യോ ടെസ്റ്റ് നിര്‍ബന്ധമാക്കി

തങ്ങളുടെ താരങ്ങളോട് യോ-യോ ടെസറ്റ് വിജയിക്കണമെന്ന് ആവശ്യപ്പെട്ട് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. കഴിഞ്ഞ പത്ത് പതിപ്പുകളിലും നേടാനാകാതെ പോയ കിരീടം പിടിക്കുവാന്‍ ഫിറ്റ്നെസ്സിനും ഏറെ പ്രാമുഖ്യമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഫ്രാഞ്ചൈസി ഇത്തരം ഒരു തീരുമാനം എടുത്തതെന്നാണ് അറിയുവാന്‍ കഴിയുന്നത്. കൂടാതെ ഇന്ത്യന്‍ നായകനും ആര്‍സിബിയുടെ നായകനുമായ വിരാട് കോഹ്‍ലി യോ-യോ ടെസ്റ്റിന്റെ ആരാധകനാണെന്നാണ് അറിയുവാന്‍ കഴിയുന്നത്.

ആദ്യ ഘട്ടത്തില്‍ ഡല്‍ഹി താരങ്ങളായ പവന്‍ നേഗി, നവദീപ് സൈനി, കുല്‍വന്ത് ഖജ്രോലിയ എന്നിവരോടാണ് ടെസ്റ്റിനു ഒരുങ്ങാന്‍ ബാംഗ്ലൂര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ ടീമില്‍ മാത്രമല്ല ഐപിഎലിലും യോ-യോ ടെസ്റ്റ് പിടിമുറുക്കുന്ന കാഴ്ചയാവും ഇനിയുള്ള ദിവസങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് വീക്ഷിക്കുമെന്നാണ് ഈ പ്രവണത നല്‍കുന്ന സൂചന.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version