Site icon Fanport

ഇരട്ട ഗോളുകളുമായി യൂസഫ് പോൾസൺ, മൂന്നാമതെത്തി ലെപ്‌സിഗ്

ബുണ്ടസ് ലീഗയിലെ ആർബി ലെപ്‌സിഗിന്റെ വിജയം തുടരുന്നു. ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് കരുത്തരായ ബയേർ ലെവർകൂസനെ പരാജയപ്പെടുത്തിയത്. യൂസഫ് പോൾസൺ രണ്ടു ഗോളുകൾ നേടുകയും മൂന്നാമത്തേതിന് വഴിയൊരുക്കുകയും ചെയ്തു. ലൂക്കസ് ക്ലൊസ്റ്റർമാൻ ആണ് ലെപ്‌സിഗിന് വേണ്ടി മൂന്നാം ഗോളടിച്ചത്.

ഈ വിജയത്തോടു കൂടി ചാമ്പ്യന്മാരായ ബയേണിനെ മറികടന്ന് 22 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്താൻ ലെപ്‌സിഗിനായി. ബൊറൂസിയ ഡോർട്ട്മുണ്ടിനോട് മാത്രമാണ് ലെപ്‌സിഗ് ഈ സീസണിൽ പരാജയപ്പെട്ടിട്ടുള്ളു. ലെപ്‌സിഗിന്റെ തുടർച്ചയായ അഞ്ചാം ക്ലീൻ ഷീറ്റ് ആണ് ഇന്നത്തേത്.

Exit mobile version