ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി രവി ശാസ്ത്രി തുടരില്ലെന്ന് സൂചനകൾ

ടി20 ലോകകപ്പിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി രവി ശാസ്ത്രി തുടരില്ലെന്ന് സൂചനകൾ. രവി ശാസ്ത്രിയെ കൂടാതെ ടീമിന്റെ സഹ പരിശീലകരായ ബൗളിംഗ് പരിശീലകൻ ഭരത് അരുണും ഫീൽഡിങ് പരിശീലകൻ ആർ ശ്രീധറും കരാർ പുതുക്കില്ലെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. അതെ സമയം ബാറ്റിംഗ് പരിശീലകൻ വിക്രം റാത്തോർ തുടരുമെന്നാണ് കരുതപ്പെടുന്നത്.

ഡിസംബർ 16ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കൻ പരമ്പരക്ക് മുൻപ് പുതിയ പരിശീലകനെ ബി.സി.സി.ഐ തിരഞ്ഞെടുക്കുമെന്നാണ് കരുതപ്പെടുന്നത്. നിലവിലെ കരാർ പ്രകാരം രവി ശാസ്ത്രിയുടെ കാലാവധി ടി20 ലോകകപ്പ് വരെയാണ്. നേരത്തെ 2017 മുതൽ 2019 വരെയായിരുന്നു രവി ശാസ്ത്രിയുടെ കാലാവധി. തുടർന്ന് രവി ശാസ്ത്രിക്ക് ബി.സി.സി.ഐ കരാർ പുതുക്കി നൽകുകയായിരുന്നു.

Exit mobile version