Site icon Fanport

ഗുസ്തിയിലെ നാലാം സ്വര്‍ണ്ണം രവി കുമാറിലൂടെ, വെങ്കല നേട്ടവുമായി പൂജ ഗെഹ്‍ലോട്ട്

പുരുഷന്മാരുടെ 57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ രവി കുമാര്‍ ദഹിയയ്ക്ക്  സ്വര്‍ണ്ണ മെഡൽ. ഇന്ന് നൈജീരിയയുടെ എബികേവെനിമോ വെൽസണെതിരെയായിരുന്നു ഫൈനലില്‍ രവി കുമാര്‍ ഇറങ്ങിയത്. മത്സരത്തിൽ തുടക്കം മുതലെ ആധിപത്യം ഉറപ്പിച്ച രവി 10-0 എന്ന സ്കോറിന് വിജയം കുറിച്ചു.

Poojagehlotവനിതകളുടെ 50 കിലോ ഗുസ്തിയിൽ വെങ്കല മെഡൽ നേടി ഇന്ത്യയുടെ പൂജ ഗെഹ‍്‍ലോട്ട്. ഇന്ന് വെങ്കല മെഡൽ മത്സരത്തിൽ പൂജ സ്കോട്ടിഷ് ഗുസ്തി താരത്തെ 12-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് വെങ്കല മെഡലിന് അര്‍ഹയായത്.

 

Exit mobile version