പുരുഷന്മാരുടെ 57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ രവി കുമാര്‍ ദഹിയയ്ക്ക് സ്വര്‍ണ്ണ മെഡൽ. ഇന്ന് നൈജീരിയയുടെ എബികേവെനിമോ വെൽസണെതിരെയായിരുന്നു ഫൈനലില്‍ രവി കുമാര്‍ ഇറങ്ങിയത്. മത്സരത്തിൽ തുടക്കം മുതലെ ആധിപത്യം ഉറപ്പിച്ച രവി 10-0 എന്ന സ്കോറിന് വിജയം കുറിച്ചു.