റാഫേല്‍ മാര്‍ക്കെസ്, ചരിത്രം കുറിച്ച ലോകകപ്പ് താരം

- Advertisement -

റാഫേല്‍ മാര്‍ക്കസ്, ഓര്‍ക്കുക ഈ നാമം. ലോകകപ്പ് ചരിത്രത്തിലെ തന്നെ എന്നും ഓര്‍ത്തിരിക്കാവുന്നൊരു പേരായി മാറുകയാണ് ഈ മെക്കസിക്കന്‍ ഇതിഹാസം. അഞ്ച് ലോകകപ്പുകളില്‍ തന്റെ ടീമിനെ നയിക്കുക എന്ന ചരിത്ര നേട്ടത്തിനാണ് മാര്‍ക്കെസ് ഇന്ന് സ്വന്തമാക്കിയത്. രണ്ടാം പകുതിയില്‍ മത്സരത്തിന്റെ 74ാം മിനുട്ടില്‍ പകരക്കാരനായി ഇറങ്ങിയാണ് മാര്‍ക്കെസ് ലോകകപ്പില്‍ അഞ്ചാം തവണ ക്യാപ്റ്റന്‍ ആം ബാന്‍ഡ് ധരിക്കുന്ന ആദ്യ താരമായി മാറിയത്.

അഞ്ച് ലോകകപ്പ് കളിക്കുന്ന മൂന്നാമത്തെ താരം എന്ന നേട്ടവും റാഫേല്‍ മാര്‍ക്കെസ് സ്വന്തമാക്കി. 2002 മുതല്‍ ഇതുവരെയുള്ള എല്ലാ ലോകകപ്പിലും ഈ 39 വയസ്സുകാരന്‍ മെക്സിക്കന്‍ താരം കളിച്ചിട്ടുണ്ട്. ജർമ്മനിയുടെ ലോതർ മാറ്റ്ഹൗസും മെക്സിക്കോയുടെ അന്റോണിയോ കാർബഹാലുമാണ് ഇതിനു മുമ്പ് അഞ്ച് ലോകകപ്പുകളിൽ കളിച്ച താരങ്ങൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement